- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളൂകളില്‍ അധിക തസ്തികകള്‍ക്ക് മന്ത്രിസഭാ അനുമതി
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളൂകളില്‍ 2023-2024 അധ്യയന വര്‍ഷത്തില്‍ നടത്തിയ തസ്തിക നിര്‍ണയ പ്രകാരം, സര്‍ക്കാര്‍ മേഖലയിലെ 513 സ്‌കൂളുകളിലായി 957 അധിക തസ്തികകളും 699 എയ്ഡഡ് സ്‌കൂളുകളിലായി 1368 അധിക തസ്തികകളും അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ആകെ 1212 സ്‌കൂളുകളില്‍ നിന്നു 2325 അധ്യാപക, അനധ്യാപക അധിക തസ്തികകളാണ് അനുവദിക്കുക. പ്രതിമാസം 8,47,74,200 രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടാവും. 2023 ഓക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍വരും.
പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രോണിക്‌സ് വിഭാഗം) എറണാകുളം സെക്ഷന്‍ ഓഫിസില്‍ ഹൈക്കോടതിയുടെ പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ 55200-115300 രൂപ ശമ്പള സ്‌കെയിലില്‍ ഒരു അസി. എന്‍ജിനിയര്‍ തസ്തിക സൃഷ്ടിക്കും. തിരുവനന്തപുരം ജില്ലയിലെ വഴയില-പഴകുറ്റി-കച്ചേരിനട-പതിനൊന്നാംമൈല്‍ എന്നിവയെ ബന്ധിപ്പിക്കുന്ന കരകുളം ഫ്‌ളൈ ഓവര്‍ നിര്‍മാണത്തിന് നിലവിലുള്ള മാനദണ്ഡങ്ങളില്‍ ഇളവു വരുത്തി ടെണ്ടര്‍ അംഗീകരിക്കും. വെസ്റ്റ് കോസ്റ്റ് കനാല്‍ വികസനത്തിന് പുനരധിവസിപ്പിക്കേണ്ടി വരുന്ന കഠിനംകുളം ഗ്രാമപ്പഞ്ചായത്തിലെ കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന കുടുംബങ്ങളുടെ 112 കെട്ടിടങ്ങളുടെ ആകെ അംഗീകൃത മൂല്യനിര്‍ണയ തുകയായ 9,16,52,406 രൂപയ്ക്ക് അംഗീകാരം നല്‍കി.
കേരള വാട്ടര്‍ അതോറിറ്റി നടപ്പാക്കുന്ന ജല്‍ജീവന്‍ മിഷന്‍ പദ്ധതികള്‍ക്കായി അനുവദനീയമായ ഭൂമിയുടെ ഉപയോഗാനുമതി വാട്ടര്‍ അതോറിറ്റിക്ക് നല്‍കാന്‍ നിയമങ്ങളില്‍ ഇളവ് വരുത്തി ജില്ലാകലക്ടര്‍ക്ക് അനുവാദം നല്‍കിയ ഉത്തരവിന്റെ പരിധിയില്‍ ജലനിധിയെ കൂടി ഉള്‍പ്പെടുത്താനും മന്ത്രിസഭാ യോഗം അനുമതി നല്‍കി.
RELATED STORIES
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വില്ലൊടിച്ച്...
2 Nov 2024 5:36 PM GMTനീലേശ്വരം വെടിക്കെട്ടപകടം: ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
2 Nov 2024 3:23 PM GMTജോസഫ് മാര്‍ ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില്‍ ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്‍ഷം
2 Nov 2024 3:09 PM GMTതാനൂര്‍ മുക്കോലയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്‍കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMT