Sub Lead

കോഴിക്കോട് കോനാട് ബീച്ചില്‍ കാറിന് തീപിടിച്ച് മരിച്ചത് കക്കോടി സ്വദേശി

കോഴിക്കോട് കോനാട് ബീച്ചില്‍ കാറിന് തീപിടിച്ച് മരിച്ചത് കക്കോടി സ്വദേശി
X

കോഴിക്കോട്: കോനാട് ബീച്ച് റോഡില്‍ ഓടിക്കൊണ്ടിരുന്ന വാഗണര്‍ കാറിന് തീ പിടിച്ചു മരിച്ചയാളെ തിരിച്ചറിഞ്ഞു. കക്കോടി കുമാരസ്വാമി സ്വദേശി മോഹന്‍ദാസ്(68) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.15നാണ് സംഭവം. കോഴിക്കോട് ബീച്ചില്‍ നിന്ന് വെങ്ങാലി ഭാഗത്തേക്ക് വരുമ്പോഴാണ് അപകടം. കാറിന് തീപിടിച്ചതിനു പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. തീ പടര്‍ന്നത് കണ്ട മല്‍സ്യത്തൊഴിലാളികളും നാട്ടുകാരും ഡോര്‍ തുറന്നെങ്കിലും സീറ്റ് ബെല്‍റ്റ് കുടങ്ങിപ്പോയതിനാല്‍ ഡ്രൈവറെ രക്ഷിക്കാനായില്ല. തീ ആളിപ്പടര്‍ന്നതോടെ രക്ഷാശ്രമം ഉപേക്ഷിക്കുകയായിരുന്നു. അഗ്‌നിരക്ഷാ സേന എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണമായി കത്തിനശിച്ചു. തുടര്‍ന്ന് തീയണച്ചാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

Next Story

RELATED STORIES

Share it