- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഖുര്‍ആന്‍ മനസ്സിലാക്കിയവനാണ് ജിഹാദി, ഇന്ത്യയെ ജിഹാദി മുക്തമാക്കും'; വീണ്ടും വിദ്വേഷ പ്രസംഗവുമായി ഹിന്ദുത്വ സന്യാസി നേതാവ്

ലഖ്‌നൗ: 'ഇന്ത്യയിലെ എല്ലാ ജിഹാദികള്‍ക്കെതിരെയും ഞങ്ങള്‍ നിലകൊള്ളുകയും ജിഹാദികളില്‍ നിന്ന് രാജ്യത്തെ മുക്തമാക്കുകയും ചെയ്യും'.
'ഖുര്‍ആന്‍ മനസ്സിലാക്കിയവന്‍ ജിഹാദിയാണ്'.
'ഓരോ ഹിന്ദുവും വീട്ടില്‍ ആയുധങ്ങള്‍ സൂക്ഷിക്കണം. അങ്ങനെ ചെയ്യുമ്പോള്‍ രാമന്റെയും കൃഷ്ണന്റെയും അനുഗ്രഹം ലഭിക്കും. ജിഹാദികള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ ആയുധങ്ങള്‍ ആവശ്യമാണ്'.
ജനുവരി 2 ന് യുപിയിലെ ഗാസിയാബാദില്‍ സ്വാമി പ്രബോധാനന്ദ് ഗിരി നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെയും മുസ് ലിം വിരുദ്ധ അക്രമത്തിനായുള്ള ആക്രോശത്തിന്റെ നിരവധി ഉദാഹരണങ്ങളില്‍ ചിലത് മാത്രമാണിത്.
മുസ് ലിംകളെ വംശഹത്യക്ക് ആഹ്വാനം ചെയ്ത ഹരിദ്വാര്‍ ധരം സന്‍സദിന് നേതൃത്വം നല്‍കിയതിന് രണ്ടാഴ്ചയ്ക്ക് ശേഷമായിരുന്നു യുപിയിലെ വിദ്വേഷ പ്രസംഗം. ഹരിദ്വാര്‍ വിദ്വേഷ സമ്മേളനത്തില്‍ നിര്‍ണായക പങ്കുവഹിച്ചതിന് പ്രബോധാനന്ദിന് ഗാസിയാബാദില്‍ വീരപുരുഷ സ്വീകരണം ലഭിച്ചത്. സ്വീകരണത്തിന്റെ ഭാഗമായി ഹിന്ദുത്വരുടെ നേതൃത്വത്തില്‍ നഗരത്തിലൂടെയുള്ള ഒരു വലിയ റോഡ് ഷോ സംഘടിപ്പിച്ചു.
രാജ്യത്തുടനീളം മുസ് ലിംകളെ വംശഹത്യ ചെയ്യാന്‍ ആഹ്വാനം ചെയ്ത ധരം സന്‍സദിന്റെ 21 അംഗ കോര്‍ കമ്മിറ്റിയുടെ തലവനായ പ്രബോധാനന്ദ് ഗിരി ഹിന്ദു രക്ഷാ സേനയുടെ തലവന്‍ കൂടിയാണ്.
പ്രബോധാനന്ദ് ഗിരി ജിഹാദികള്‍ എന്ന് വിശേഷിപ്പിച്ചത് ഖുര്‍ആന്‍ മനസ്സിലാക്കിയ മുഴുവന്‍ വിശ്വാസികളേയുമാണ്. ഒരു മത വിഭാഗത്തിനെതിരേയുള്ള വംശഹത്യക്കാണ് ഹിന്ദുത്വ സന്യാസി നേതാവ് ആഹ്വാനം ചെയ്തിരിക്കുന്നത്. വംശഹത്യാ ആഹ്വാനത്തിനെതിരേ പോലിസ് ഇതുവരെ കേസെടുത്തിട്ടില്ല. വിദ്വേഷ പ്രസംഗത്തിനെതിരേ നടപടിയെടുക്കുമോ എന്ന ക്വിന്റ് റിപ്പോര്‍ട്ടര്‍ ഗാസിയാബാദ് പോലിസിന് ചോദിച്ചിരുന്നു. എന്നാല്‍, പ്രസംഗത്തിന്റെ വീഡിയോ അയച്ചുതരാനാണ് പോലിസ് റിപ്പോര്‍ട്ടറോട് ആവശ്യപ്പെട്ടത്.
RELATED STORIES
വഖ്ഫ് ഭേദഗതി നിയമം രാജ്യത്തെ ചെറുതും നീചവുമാക്കുന്നു
15 April 2025 5:02 AM GMTഇസ്രായേല് ഒരു രാജ്യമോ യുഎസിന്റെ ഔട്ട്പോസ്റ്റോ ?
15 April 2025 2:46 AM GMTവിദ്യാര്ഥികളെക്കൊണ്ട് 'ജയ് ശ്രീറാം' വിളിപ്പിച്ച് തമിഴ്നാട് ഗവര്ണര്
14 April 2025 11:26 AM GMTസംഭല് ബിജെപിയുടെ അടുത്ത കാശിയും മഥുരയുമോ?
14 April 2025 5:09 AM GMTഗസയിലെ സര്വതിന്റെയും വംശഹത്യ
13 April 2025 7:23 AM GMTബുദ്ധന്മാരെ തേടിയും അവരെത്തി; മഹാബോധി മഹാവിഹാരം തിരിച്ചു...
12 April 2025 5:39 AM GMT