- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡോ. റാഹത്ത് ഇന്‍ഡോരിക്ക് ഭാരത് രത്ന നല്‍കണമെന്ന് എഎഫ്എംഐ മുന്‍ പ്രസിഡന്റ്

ചിക്കാഗോ: കൊവിഡ് ബാധിച്ച് മരിച്ച പ്രശസ്ത ഉറുദു കവി ഡോ. റാഹത്ത് ഇന്‍ഡോരിക്ക് ഭാരത് രത്ന നല്‍കണമെന്ന് അമേരിക്കന്‍ ഫെഡറേഷന് ഓഫ് മുസ് ലിംസ് ഓഫ് ഇന്ത്യ(എഎഫ്എംഐ) മുന്‍ പ്രസിഡന്റ് ഡോ. മുഹമ്മദ് ഖുത്ബുദ്ദീന്‍. സ്നേഹം, സ്വാതന്ത്ര്യം, ധൈര്യം, ജീവിതം എന്നിവയുടെ യഥാര്‍ത്ഥ അടയാളമായിരുന്ന അദ്ദേഹം ഒരു യഥാര്‍ത്ഥ ദേശസ്നേഹിയായിരുന്നുവെന്നും അതിനാല്‍ രാജ്യം പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത് രത്ന നല്കി ആദരിക്കണമെന്നും ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാനസികാരോഗ്യ വിദഗ്ധനും ഇതിഹാസ ബോക്സര്‍ മുഹമ്മദ് അലിയുടെ ഉപദേശകനുമായി സേവനമനുഷ്ഠിച്ച ഡോ. ഖുത്ബുദ്ദീന്‍ പറഞ്ഞു.
ധൈര്യവും നിര്‍ഭയത്വവുമാണ് റാഹത്ത് ഇന്‍ഡോരിയുടെ വ്യത്യാസം. ഭയത്തെ ജയിച്ച അദ്ദേഹം എപ്പോഴും നിര്ഭയനായിരുന്നു. ഒരിക്കലും തന്റെ തത്ത്വങ്ങളില്‍ വിട്ടുവീഴ്ച ചെയ്തില്ല. ഹിന്ദുത്വ ഫാസിസത്തെ അദ്ദേഹം വെല്ലുവിളിച്ചു. അദ്ദേഹത്തിനു ഇന്ത്യന്‍ സര്‍ക്കാര്‍ മരണാനന്തരം ഭാരതരത്ന നല്കി ബഹുമാനിക്കണമെന്നും ഡോ. ഖുത്ബുദ്ദീന്‍ പറഞ്ഞു.

അമേരിക്കന്‍ ഫെഡറേഷന് ഓഫ് മുസ് ലിംസ് ഓഫ് ഇന്ത്യ(എഎഫ്എംഐ) മുന്‍ പ്രസിഡന്റ് ഡോ. മുഹമ്മദ് ഖുത്ബുദ്ദീന്‍
ഇക്കഴിഞ്ഞ ആഗസ്ത് 11നാണ് മധ്യപ്രദേശിലെ ആശുപത്രിയില്‍ കോവിഡ് ചികില്‍സയിലായിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് 70കാരനായ റാഹത്ത് ഇന്‍ഡോരി മരണപ്പെട്ടത്.
RELATED STORIES
ചിക്കമംഗ്ലൂർ ബാബാബുദൻ ദർഗ: ഹിന്ദുത്വക്ക് വഴങ്ങി കർണാടക സർക്കാർ
10 April 2025 1:25 PM GMTഗസയില്‍ ഞങ്ങളുടെ വികാരങ്ങളെ വിവരിക്കാന്‍ ഭയം എന്ന വാക്ക് മതിയാവില്ല: ...
10 April 2025 8:41 AM GMTവലതുപക്ഷത്തിൻ്റെ കുതിച്ചു കയറ്റം
9 April 2025 5:03 PM GMTവഖ്ഫ് ഭേദഗതി നിയമം: 'ആദ്യം അവർ എന്നെത്തേടി വന്നു...' എന്നതിന്റെ...
8 April 2025 2:52 PM GMTരാമനവമി ആഘോഷങ്ങളും വർഗീയ കലാപങ്ങളും; ചരിത്രവും വർത്തമാനവും
7 April 2025 7:55 AM GMTഈദ് ആഘോഷ നിയന്ത്രണം ഭരണകൂട അടിച്ചമര്‍ത്തലിന്റെ നവരൂപം
5 April 2025 6:56 AM GMT