Sub Lead

ധനമന്ത്രി സഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ല; സ്പീക്കര്‍ക്ക് പരാതി നല്‍കി പ്രതിപക്ഷം

ധനമന്ത്രി സഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ല; സ്പീക്കര്‍ക്ക് പരാതി നല്‍കി പ്രതിപക്ഷം
X

തിരുവനന്തപുരം: നിയമസഭയില്‍ നല്‍കുന്ന ചോദ്യങ്ങള്‍ക്ക് ധനമന്ത്രി കൃത്യമായ മറുപടി നല്‍കുന്നില്ലെന്ന് പ്രതിപക്ഷം. ധനമന്ത്രി കെ എന്‍ ബാലഗോപാലിനെതിരേ സ്പീക്കര്‍ക്ക് പരാതി നല്‍കി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എ പി അനില്‍കുമാറാണ് സ്പീക്കര്‍ എ എന്‍ ഷംസീറിന് പരാതി നല്‍കിയത്.

400 ചോദ്യങ്ങള്‍ക്ക് മന്ത്രി ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നാണ് ആരോപണം. നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങള്‍ ഉന്നയിച്ചത് മൂന്ന് സമ്മേളനങ്ങളിലാണ്. ഡേറ്റകള്‍ വച്ചാണ് പ്രതിപക്ഷം സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. ചോദ്യങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് കൃത്യമായ ഉത്തരമില്ല. ധനമന്ത്രിക്ക് ഒന്നും അറിയില്ല. ജിഎസ്ടി എന്താണെന്ന് പോലും ശ്രദ്ധിക്കുന്നില്ലെന്നും വന്‍ അഴിമതിയാണ് നടക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it