Sub Lead

ഗസയിലെ ഏത് നടപടിയും തിരിച്ചടിയായേക്കാം; ഇസ്രായേലിന് അന്താരാഷ്ട്ര പിന്തണ നഷ്ടപ്പെടുത്തുമെന്നും ഒബാമ

ഗസയിലെ ഏത് നടപടിയും തിരിച്ചടിയായേക്കാം; ഇസ്രായേലിന് അന്താരാഷ്ട്ര പിന്തണ നഷ്ടപ്പെടുത്തുമെന്നും ഒബാമ
X

വാഷിങ്ടണ്‍: ഇസ്രായേല്‍ ഗസയില്‍ കരയുദ്ധം തുടങ്ങിയെന്ന റിപോര്‍ട്ടുകള്‍ക്കിടെ മുന്നറിയിപ്പുമായി യുഎസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഗസയിലെ ഏത് നടപടിയും തിരിച്ചടിയായേക്കാമെന്നും ഇസ്രായേലിന് അന്താരാഷ്ട്ര പിന്തണ നഷ്ടപ്പെടുത്തുമെന്നും ഒബാമ പറഞ്ഞു. ഭക്ഷണവും വെള്ളവും വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ ഗസയിലെ ചില നടപടികള്‍ ഫലസ്തീനികളുടെ ജീവിതം തലമുറകളോളം കഠിനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധത്തിലെ മാനുഷിക വിഷയങ്ങള്‍ അവഗണിക്കുന്ന ഏതൊരു ഇസ്രായേലി സൈനിക തന്ത്രവും വിപരീതഫലം ഉണ്ടാക്കും. ഗസ നിവാസികള്‍ക്ക് ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവ നിര്‍ത്തലാക്കാനുള്ള ഇസ്രായേലിന്റെ തീരുമാനം മാനുഷിക പ്രതിസന്ധി വര്‍ധിപ്പിക്കും. മാത്രമല്ല, തലമുറകളോളം ഫലസ്തീന്‍ ജനതയുടെ സ്ഥിതി കൂടുതല്‍ കഠിനമാക്കും. മേഖലയില്‍ സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഇത് ഇസ്രായേലിനുള്ള ആഗോള പിന്തുണ ഇല്ലാതാക്കുമെന്നും ഒബാമ പറഞ്ഞു. അതേസമയം, ഹമാസ് ആക്രമണത്തെ അപലപിച്ച ഒബാമ സ്വയം പ്രതിരോധത്തിനുള്ള ഇസ്രായേലിന്റെ അവകാശത്തെ പിന്തുണയ്ക്കുന്നതായും അറിയിച്ചു.



Next Story

RELATED STORIES

Share it