Sub Lead

കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തം: വിഡിയോ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ പരിശോധനയ്ക്ക് അയച്ചു

ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ച് വിവരം നല്‍കിയവരുടെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തം: വിഡിയോ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ പരിശോധനയ്ക്ക് അയച്ചു
X

ചെന്നൈ: കൂനൂരിലുണ്ടായ ഹെലികോപ്ടര്‍ ദുരന്തത്തിന്റെ വിഡിയോ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ തമിഴ്‌നാട് പൊലിസ് കസ്റ്റഡിയിലെടുത്തു. മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധയ്ക്കയച്ചു. ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ച് വിവരം നല്‍കിയവരുടെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അപകടം നടന്ന പ്രദേശത്തെ ഹൈട്രാന്‍സ്മിഷന്‍ വൈദ്യുതി ലൈനുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. വനമേഖലയിലും തോട്ടങ്ങളിലും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ തെരച്ചില്‍ പുരോഗമിക്കുകയാണ്.

അതിനിടെ തകര്‍ന്ന ഹെലികോപ്റ്ററിന്റെ യന്ത്ര ഭാഗങ്ങള്‍ അന്വേഷണ സംഘം നീക്കും. വെല്ലിംഗ്ടണ്‍ ആര്‍മി കന്റോണ്‍മെന്റിലേക്കാണ് യന്ത്ര ഭാഗങ്ങള്‍ കൊണ്ടു പോകുക. പ്രദേശത്ത് ശാസ്ത്രീയ പരിശോധന ഇന്നും തുടര്‍ന്നു.

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഗ്രാമവാസികള്‍ക്ക് കരസേന ആദരമൊരുക്കും. ഹെലികോപ്റ്റര്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തകരായ നഞ്ചപ്പസത്രം ഗ്രാമവാസികളെ തിങ്കളാഴ്ച ആദരിക്കും. ചടങ്ങില്‍ വ്യോമസേന ദക്ഷിണ്‍ ഭാരത് ഏരിയ ജനറല്‍ കമാന്‍ഡിംഗ് ഓഫിസര്‍ അരുണ്‍ പങ്കെടുക്കും. മുതിര്‍ന്ന വ്യോമ കരസേന ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിക്കും.

Next Story

RELATED STORIES

Share it