Sub Lead

അര്‍ണബിന്റെ വാട്ട്‌സ്ആപ്പ് ചാറ്റ്: മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് ഇംറാന്‍ ഖാന്‍

പൊതു തിരഞ്ഞെടുപ്പില്‍ വിജയിക്കാനും ആണവ വല്‍ക്കരിക്കപ്പെട്ട പ്രദേശത്തെ താങ്ങാനാവാത്ത ഒരു സംഘര്‍ഷത്തിന്റെ വക്കിലെത്തിക്കാനും 2019 ഫെബ്രുവരിയില്‍ മോദി സര്‍ക്കാര്‍ ബാലാകോട്ട് വ്യോമാക്രമണം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് ചോര്‍ന്ന വാട്ട്‌സ്ആപ്പ് ചാറ്റിലൂടെ വ്യക്തമായെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍.

അര്‍ണബിന്റെ വാട്ട്‌സ്ആപ്പ് ചാറ്റ്: മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് ഇംറാന്‍ ഖാന്‍
X

ഇസ്‌ലാമാബാദ്: പൊതു തിരഞ്ഞെടുപ്പില്‍ വിജയിക്കാനും ആണവ വല്‍ക്കരിക്കപ്പെട്ട പ്രദേശത്തെ താങ്ങാനാവാത്ത ഒരു സംഘര്‍ഷത്തിന്റെ വക്കിലെത്തിക്കാനും 2019 ഫെബ്രുവരിയില്‍ മോദി സര്‍ക്കാര്‍ ബാലാകോട്ട് വ്യോമാക്രമണം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് ചോര്‍ന്ന വാട്ട്‌സ്ആപ്പ് ചാറ്റിലൂടെ വ്യക്തമായെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍.

റിപബ്ലിക് എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയും ടെലിവിഷന്‍ റേറ്റിങ് ഏജന്‍സിയായ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബാര്‍ക്കും) മുന്‍ മേധാവിയും തമ്മില്‍ നടന്ന ചോര്‍ന്ന വാട്ട്‌സ്ആപ്പ് ചാറ്റിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിവാദം കനയ്ക്കുന്നതിനിടെയാണ് ഇംറാന്റെ പ്രസ്താവന. ഞായറാഴ്ച പാക് വിദേശകാര്യ മന്ത്രാലയം സമാനമായ പ്രസ്താവന നടത്തിയതിനു പിന്നാലെ

റിപ്പബ്ലിക്കിനെതിരായ കേസില്‍ 'പാകിസ്താന്റെ കൈ' ഉണ്ടെന്ന 'റിപ്പബ്ലിക് മീഡിയ നെറ്റ്‌വര്‍ക്കിന്റെ' എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് അവകാശപ്പെട്ടതിനു പിന്നാലെയാണ് ഖാന്‍ മോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരേ ആഞ്ഞടിച്ചത്. 'മോദി സര്‍ക്കാരും ഇന്ത്യന്‍ മാധ്യമങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട്' ഈ ആശയവിനിമയത്തിലൂടെ വെളിപ്പെട്ടതായും 'ഒരു തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ അപകടകരമായ സൈനിക സാഹസികത' നടത്തിയെന്നും ഇംറാന്‍ ഖാന്‍ ബിജെപി സര്‍ക്കാരിനെ കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it