- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂര്‍ ചാല ബൈപാസില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു; ആളുകളെ ഒഴിപ്പിക്കുന്നു
കണ്ണൂര്‍: കണ്ണൂര്‍ ചാല ബൈപാസില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് മിംസ് ആശുപത്രിക്കു സമീപം അപകടമുണ്ടായത്. പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. മംഗലാപുരം ഭാഗത്തു നിന്ന് വന്ന ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സും പോലിസും സ്ഥലത്തെത്തി. പൊട്ടിത്തെറി ഒഴിവാക്കാന്‍ വെള്ളം ചീറ്റി വാതകം പരക്കുന്നത് ഒഴിവാക്കുകയാണ് ചെയ്യുന്നത്. കണ്ണൂര്‍ നഗരത്തില്‍ നിന്നു എട്ടു കിലോമീറ്റര്‍ അകലെയാണ് സംഭവം. സിറ്റി പോലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തിയിട്ടുണ്ട്. കണ്ണൂര്‍ മേയര്‍ അഡ്വ. ടി ഒ മോഹനനും സ്ഥലത്തെത്തി. ഭീതിതമായ അവസ്ഥയാണുള്ളതെന്നും മുന്‍ ദുരന്തത്തിനു സമാനമായേക്കുമോയെന്നു ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചാലയില്‍ 2012 ആഗസ്ത് 27നു രാത്രി 11 ഓടെ മംഗലാപുരത്തുനിന്നും ചാല വഴി കോഴിക്കോട്ടേ ചേളാരിയിലേക്ക് പാചക വാതകം കൊണ്ടുപോകുന്ന ടാങ്കര്‍ ലോറി റോഡരികിലെ ഡിവൈഡറില്‍ തട്ടി മറിഞ്ഞ് പൊട്ടിത്തെറിച്ച് വന്‍ ദുരന്തമുണ്ടായിരുന്നു. അപകടത്തില്‍ 20 പേര്‍ മരിക്കുകയും 50ഓളം പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. ദുരന്തത്തിന് 10 വര്‍ഷമായിട്ടും ബൈപാസില്‍ ആവശ്യമായ സംവിധാനങ്ങളൊന്നും ഒരുക്കിയിട്ടില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
LPG tanker lorry overturns at Kannur Chala bypass; Evacuating people
RELATED STORIES
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 13 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ
28 Nov 2024 1:11 PM GMTവോട്ട് ബാങ്ക് ലക്ഷ്യം വെച്ച് വര്‍ഗീയത പ്രചരിപ്പിക്കുന്ന സിപിഎം നിലപാട് ...
28 Nov 2024 10:21 AM GMTകണ്ണൂരില്‍ ഓട്ടോമൊബൈല്‍സ് വര്‍ക്ക്ഷോപ്പില്‍ വന്‍ തീപിടിത്തം
26 Nov 2024 8:11 AM GMTസര് സയ്യിദ് കോളേജ് സുവോളജിയന്സ് ഒത്തുചേര്‍ന്നു
26 Nov 2024 2:47 AM GMTവളപട്ടണം കവര്‍ച്ച; പോലിസ് നായ മണം പിടിച്ചെത്തിയത് റെയില്‍വേ...
25 Nov 2024 10:12 AM GMTചിത്രലേഖയെ മരിച്ചിട്ടും വിടാതെ; കെ എം സി നമ്പറിനായി കുടുംബത്തിന്റെ...
19 Nov 2024 2:52 PM GMT