Sub Lead

പോപുലര്‍ ഫ്രണ്ട് ഡേ: യൂനിറ്റി മാര്‍ച്ചും ബഹുജനറാലിയും ഇന്ന് എറണാകുളത്ത്

വൈകുന്നേരം 4.30 ന് കതൃക്കടവില്‍ നിന്നാരംഭിക്കുന്ന യൂനിറ്റി മാര്‍ച്ച് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ സമാപിക്കും. തുടര്‍ന്ന് പൊതുസമ്മേളനം ദേശീയ ജനറല്‍ സെക്രട്ടറി എം മുഹമ്മദലി ജിന്ന ഉദ്ഘാടനം ചെയ്യും.

പോപുലര്‍ ഫ്രണ്ട് ഡേ: യൂനിറ്റി മാര്‍ച്ചും ബഹുജനറാലിയും ഇന്ന് എറണാകുളത്ത്
X

കൊച്ചി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകദിനത്തിന്റെ ഭാഗമായി എറണാകുളത്ത് ഇന്ന് യൂനിറ്റി മാര്‍ച്ചും ബഹുജനറാലിയും നടക്കും. 2007 ഫെബ്രുവരി 17ന് ബാംഗ്ലൂരില്‍ ചേര്‍ന്ന എംപവര്‍ ഇന്ത്യ കോണ്‍ഫറന്‍സില്‍ വച്ചാണ് കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ സമാന സ്വഭാവമുള്ള സംഘടനകള്‍ ചേര്‍ന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന നവസാമൂഹിക പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. ഇതിന്റെ ഓർമ പുതുക്കി യാണ് ഫെബ്രുവരി 17ന് രാജ്യവ്യാപകമായി പോപുലര്‍ ഫ്രണ്ട് ഡേ ആയി ആചരിക്കുന്നത്.സ്വാതന്ത്ര്യത്തിന്റെ കാവലാളാവുക എന്ന പ്രമേയത്തെ മുന്‍നിര്‍ത്തിയാണ് ഈവര്‍ഷത്തെ പോപുലര്‍ ഫ്രണ്ട് ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്.

പോപുലര്‍ ഫ്രണ്ട് ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ സംസ്ഥാനത്ത് നൂറുകണക്കിന് കേന്ദ്രങ്ങളില്‍ പതാക ഉയർത്തി. വൈകുന്നേരം 4.30 ന് കതൃക്കടവില്‍ നിന്നാരംഭിക്കുന്ന യൂനിറ്റി മാര്‍ച്ച് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ദേശീയ ജനറല്‍ സെക്രട്ടറി എം. മുഹമ്മദലി ജിന്ന ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിക്കും. തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി(ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), അബ്ദുല്‍ മജീദ് ഫൈസി(എസ്ഡിപിഐ), രവിചന്ദ്രന്‍ ബത്രന്‍ (ദലിത് ആക്ടിവിസ്റ്റ്), ടി ആദില (ഡല്‍ഹി യൂനിവേഴ്സിറ്റി), എന്‍ കെ അലി(മെക്ക), സി പി മുഹമ്മദ് ബഷീര്‍ (പോപുലര്‍ ഫ്രണ്ട്), ടി അബ്ദുറഹ്മാന്‍ ബാഖവി(ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍), കവിത നിസാര്‍(എന്‍ഡബ്ല്യുഎഫ്), സി പി അജ്മല്‍ (കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ) പങ്കെടുക്കും.

Next Story

RELATED STORIES

Share it