Sub Lead

പുതുച്ചേരിയില്‍ വിശ്വാസവോട്ടെടുപ്പിന് അനുമതി; ഫെബ്രുവരി 22നകം ഭൂരിപക്ഷം തെളിയിക്കണം

ആകെ 33 അംഗങ്ങളുള്ള സഭയില്‍ കേവല ഭൂരിപക്ഷത്തിന് 17 പേരുടെ പിന്തുണ വേണം. എന്‍ഡിഎ സഖ്യത്തിനും കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിനും നിലവില്‍ 14 വീതം എംഎല്‍എമാരുടെ പിന്തുണയാണുള്ളത്.

പുതുച്ചേരിയില്‍ വിശ്വാസവോട്ടെടുപ്പിന് അനുമതി;  ഫെബ്രുവരി 22നകം ഭൂരിപക്ഷം തെളിയിക്കണം
X

ചെന്നൈ: പുതുച്ചേരിയില്‍ നാരായണസ്വാമി സര്‍ക്കാരിന് വിശ്വാസവോട്ടെടുപ്പിന് അനുമതി. ഫെബ്രുവരി 22നകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അണ്ണാ ഡിഎംകെയിലെയും എന്‍ആര്‍ കോണ്‍ഗ്രസിലെയും ഓരോ അംഗങ്ങളുടെ പിന്തുണയോടെ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്താനുള്ള ശ്രമം തുടരുന്നതിനിടെയാണ് തീരുമാനം. അവിശ്വാസപ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം ഗവര്‍ണറെ കണ്ടതിന് പിന്നാലെയാണ് നടപടി.

ആകെ 33 അംഗങ്ങളുള്ള സഭയില്‍ കേവല ഭൂരിപക്ഷത്തിന് 17 പേരുടെ പിന്തുണ വേണം. എന്‍ഡിഎ സഖ്യത്തിനും കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിനും നിലവില്‍ 14 വീതം എംഎല്‍എമാരുടെ പിന്തുണയാണുള്ളത്. നാല് എംഎല്‍എമാര്‍ രാജിവച്ചതാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്. സഭാ നടപടികള്‍ വീഡിയോ കാമറയില്‍ പകര്‍ത്തണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it