- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഈ 17 ആപ്പുകള്‍ നിങ്ങളുടെ ഐഫോണില്‍ ഉണ്ടോ? പണി കിട്ടാതിരിക്കാന്‍ ഉടന്‍ നീക്കം ചെയ്യുക
ആന്‍ഡ്രോയിഡിനു പിന്നാലെ ആപ്പിള്‍ ആപ്പ് സ്റ്റോറിലും വില്ലന്‍ ആപ്പുകള്‍. ക്ലിക്ക്‌വെയര്‍ ബാധിച്ച 17 ആപ്പുകള്‍ മൊബൈല്‍ സെക്യൂരിറ്റി കമ്പനിയായ വന്‍ഡേര കണ്ടെത്തി ആപ്പിളിനെ അറിയിച്ചു.

ആന്‍ഡ്രോയിഡിനു പിന്നാലെ ആപ്പിള്‍ ആപ്പ് സ്റ്റോറിലും വില്ലന്‍ ആപ്പുകള്‍. ക്ലിക്ക്‌വെയര്‍ ബാധിച്ച 17 ആപ്പുകള്‍ മൊബൈല്‍ സെക്യൂരിറ്റി കമ്പനിയായ വന്‍ഡേര കണ്ടെത്തി ആപ്പിളിനെ അറിയിച്ചു. ഉപയോഗിക്കുന്നവര്‍ അറിയാതെ പരസ്യങ്ങളും വെബ് പേജുകളുമൊക്കെ തുറക്കുന്ന വില്ലന്‍ പ്രോഗ്രാമാണ് ക്ലിക്ക്‌വെയര്‍. ഇതേ തുടര്‍ന്ന് 17ല്‍ 15 ആപ്പുകള്‍ ആപ്പിള്‍ നീക്കം ചെയ്തു. രണ്ട് ആപ്പുകളെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. ഗുജറാത്തിലെ ആപ്പ്ആസ്‌പെക്ട് ടെക്‌നോളജീസ് വികസിപ്പിച്ചവയാണ് 17 ആപ്പുകളും. ഉപയോക്താവ് ഈ ആപ്പ് തുറക്കുമ്പോള്‍ ബാക്ക്‌ഡോറില്‍ ആപ്പിന്റെ കണ്‍ട്രോള്‍ സെന്ററുമായി ബന്ധിപ്പിച്ച് നിശ്ചിത വെബ് പേജുകള്‍ തുറക്കുകയും ഉപയോക്താവിന്റെ അറിവോ സമ്മതമോ കൂടാതെ പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യുകയും ആണ് ചെയ്യുന്നത്. നിങ്ങളുടെ ഐഫോണുകളില്‍ താഴെപ്പറയുന്ന 17 ആപ്പുകളില്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ അടിയന്തരമായി അവ ഡിലീറ്റ് ചെയ്യണമെന്ന് സുരക്ഷാ കമ്പനികള്‍ നിര്‍ദേശിക്കുന്നു.
1. ഇഎംഐ കാല്‍ക്കുലേറ്റര്‍- എളുപ്പത്തില്‍ ഇംഎംഐ കാല്‍ക്കുലേറ്റ് ചെയ്യാന്‍ സഹായിക്കുന്ന ആപ്പ്
2. മൈ ട്രെയിന്‍ ഇന്‍ഫോ- ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്ക് ട്രെയിന്‍ യാത്രാ സംബന്ധമായ വിവരങ്ങള്‍ അറിയാനുള്ള ആപ്പ്
3. ആര്‍ടിഒ വെഹിക്കള്‍ ഇന്‍ഫര്‍മേഷന്‍- വാഹനങ്ങള്‍ ആരുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് എന്നറിയാന്‍ സഹായിക്കുന്ന ആപ്പ്
4. ഫയല്‍ മാനേജര്‍- ഡോക്യുമെന്റ്‌സ്- പിഡിഎഫ് ക്രിയേറ്റര്‍, ഡോക്യുമെന്റ് എഡിറ്റര്‍ സംവിധാനത്തോട് കൂടിയുള്ള ഫയല്‍ മാനേജര്‍ ആപ്പ്
5. സമാര്‍ട്ട് ജിപിഎസ് സ്പീഡോമീറ്റര്‍(സ്പീഡോമീറ്റര്‍ എച്ച്ഡി)- വാഹനത്തിന്റെ നിലവിലെ സ്പീഡ് ഡിജിറ്റല്‍/അനലോഗ് സ്പീഡോമീറ്ററില്‍ ഡിസ്‌പ്ലേ ചെയ്യുന്നു.
6. ക്രിക്ക് വണ്‍- ലൈവ് ക്രിക്കറ്റ് സ്‌കോര്‍ അറിയാനുള്ള ആപ്പ്
7. ഡെയ്‌ലി ഫിറ്റ്‌നസ്-യോഗ പോസസ്- യോഗാസന ക്രമങ്ങള്‍ വിവരിക്കുന്ന ആപ്പ്
8. എഫ്എം റേഡിയോ-ഓണ്‍ലൈന്‍ റേഡിയോ- ലോകത്തിലെ പ്രമുഖ റേഡിയോ സ്‌റ്റേഷനുകള്‍ ഇന്റര്‍നെറ്റ് സഹായത്തോടെ പ്ലേ ചെയ്യാനുള്ള ആപ്പ്
9. എറൗണ്ട് മി പ്ലേസ് ഫൈന്‍ഡര്‍- സമീപത്തുള്ള സ്ഥലങ്ങള്‍ കണ്ടെത്താനുള്ള ആപ്പ്
10. ഈസി കോണ്‍ടാക്ട് ബാക്ക്അപ്പ് മാനേജര്‍- ഒരേയൊരു ക്ലിക്കില്‍ കോണ്‍ടാക്ടുകള്‍ ബാക്ക് അപ്പ് ചെയ്യാനുള്ള ആപ്പ്.
11. റമദാന്‍ ടൈംസ്- മുസ്‌ലിം പ്രാര്‍ഥനാ സമയവും മറ്റും അറിയുന്നതിനുള്ള ആപ്പ്
12. റസ്റ്റോറന്റ് ഫൈന്‍ഡര്‍-ഫൈന്‍ഡ് ഫുഡ്- സമീപത്തുള്ള റസ്റ്റോറന്റുകളും ഭക്ഷണ ശാലകളും കണ്ടെത്തുന്നതിനുള്ള ആപ്പ്
13. ബിഎംഐ കാല്‍ക്കുലേറ്റര്‍- വെയ്റ്റ് ലോസ്, ബിഎംആര്‍ മനസ്സിലാക്കുന്നതിനുള്ള ആപ്പ്
14. ഡ്യുവല്‍ അക്കൗണ്ട്‌സ്- ഒന്നിലധികം സോഷ്യല്‍ അക്കൗണ്ടുകളെ മാനേജ് ചെയ്യാനുള്ള ആപ്പ്
15. വീഡിയോ എഡിറ്റര്‍-മ്യൂട്ട് വീഡിയോ- വീഡിയോകള്‍ എഡിറ്റ് ചെയ്യുന്നതിനും ഓഡിയോ കണ്‍വേര്‍ട്ട് ചെയ്യുന്നതിനുമുള്ള ആപ്പ്
16. ഇസ്ലാമിക് വേള്‍ഡ് പ്രോ-ഖിബ്‌ല- ഖിബ്‌ല കണ്ടെത്തുന്നതിനും നമസ്‌കാര സമയം അറിയുന്നതിനും മറ്റുമുള്ള ആപ്പ്
17. സ്മാര്‍ട്ട് വീഡിയോ കംപ്രസര്‍-വീഡിയോകള്‍ കംപ്രസ് ചെയ്യുന്നതിനുള്ള ആപ്പ്
RELATED STORIES
പഹല്ഗാമിനു ശേഷം വര്ധിക്കുന്ന മുസ്‌ലിം വിരുദ്ധ ആക്രമണങ്ങള്
29 April 2025 2:24 PM GMTപഹല്ഗാമിനെ വര്ഗീയ വിദ്വേഷത്തിന്റെ വിളനിലമാക്കുമ്പോള്
29 April 2025 7:04 AM GMTജോര്ദാന്റെ മുസ്‌ലിം ബ്രദര്ഹുഡ് നിരോധനവും ഇസ്രായേലും
27 April 2025 2:27 AM GMTവഖ്ഫ്: ബിജെപി നിഗൂഢമാക്കി വച്ചിരിക്കുന്നത്
26 April 2025 2:26 PM GMT''ഇസ്രായേലിനെ പോലെ ചെയ്യണം'': പഹല്ഗാം ആക്രമണവും ഹിന്ദുത്വരുടെ ...
26 April 2025 12:43 AM GMTകീഴടക്കലെന്ന കെട്ടുകഥ: ഗസയെ കീഴടക്കാന് ഇസ്രായേലിന് കഴിയാത്തതിന്റെ...
24 April 2025 4:13 PM GMT