Big stories

നടന്‍ പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക്; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടും

ബിജെപിക്കെതിരേ കടുത്ത നിലപാടുകളിലൂടെ ശ്രദ്ധേയനായ പ്രകാശ് രാജാണ് പുതുവര്‍ഷം ആശംസിച്ചുകൊണ്ടുള്ള ട്വീറ്റിലൂടെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മല്‍സരിക്കുമെന്നും താരം പ്രഖ്യാപിച്ചിട്ടുണ്ട്. മല്‍സരിക്കുന്ന മണ്ഡലമേതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

നടന്‍ പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക്;  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടും
X
ബെംഗളൂരു: രജനികാന്തിനും കമല്‍ഹാസനും പിന്നാലെ മറ്റൊരു തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ കൂടി രാഷ്ട്രീയത്തിലേക്ക്. ബിജെപിക്കെതിരേ കടുത്ത നിലപാടുകളിലൂടെ ശ്രദ്ധേയനായ പ്രകാശ് രാജാണ് പുതുവര്‍ഷം ആശംസിച്ചുകൊണ്ടുള്ള ട്വീറ്റിലൂടെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മല്‍സരിക്കുമെന്നും താരം പ്രഖ്യാപിച്ചിട്ടുണ്ട്. മല്‍സരിക്കുന്ന മണ്ഡലമേതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കാമെന്നും പ്രകാശ് രാജ് പറഞ്ഞു.

അബ് കി ബാര്‍ ജനതാ സര്‍ക്കാര്‍ എന്ന മുദ്രാവാക്യത്തോടെയാണ് പ്രകാശ് രാജിന്റെ ട്വീറ്റ്. അബ് കി ബാര്‍ മോദി സര്‍ക്കാര്‍ എന്നായിരുന്നു 2014ല്‍ ബിജെപിയുടെ മുദ്രാവാക്യം.

എല്ലാവര്‍ക്കും പുതുവല്‍സാരാശംസകള്‍, പുതിയ തുടക്കം. കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍. നിങ്ങളുടെ പിന്തുണയോടെ ഞാന്‍ അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. സ്വതന്ത്രസ്ഥാനാര്‍ഥിയായിട്ടാണ് ജനവിധി തേടുക. വിശദാംശങ്ങള്‍ പിന്നാലെ അറിയിക്കാം എന്നാണ് ചൊവ്വാഴ്ച അര്‍ധരാത്രി പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്.

മോദി സര്‍ക്കാരിന്റെയും ബിജെപിയുടേയും കടുത്ത വിമര്‍ശകനായ പ്രകാശ് രാജ് കഴിഞ്ഞ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു. ചോദ്യങ്ങള്‍ ഉന്നയിക്കുക എന്ന തലക്കെട്ടിലാണ് അദ്ദേഹം പ്രചാരണം നടത്തിയത്. മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ശേഷമാണ് അദ്ദേഹം ശക്തമായ വിമര്‍ശനങ്ങളുമായി പൊതുവേദികളിലെത്തുന്നത്. ട്വിറ്ററിലൂടെയുള്ള രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.




Next Story

RELATED STORIES

Share it