Latest News

ഹൃദയാഘാതം: പാണ്ടിക്കാട് സ്വദേശി ജിദ്ദയില്‍ മരിച്ചു

ശ്വാസതടസ്സത്തെ തുടര്‍ന്ന് അഞ്ച് ദിവസം മുമ്പാണ് അശുപത്രിയിലെത്തിയത്

ഹൃദയാഘാതം: പാണ്ടിക്കാട് സ്വദേശി ജിദ്ദയില്‍ മരിച്ചു
X

ജിദ്ദ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി ജിദ്ദയില്‍ മരിച്ചു. കൊറ്റങ്ങോടന്‍ ശബീറലി എന്ന മാനു (34) വാണ് ഈസ്റ്റ് ജിദ്ദ ആശുപത്രിയില്‍ മരിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്ന് അഞ്ച് ദിവസം മുമ്പാണ് അശുപത്രിയിലെത്തിയത്. ജിദ്ദ ഹയ്യല്‍ ജാമിഅയില്‍ ഫഖീഹ് ഫുഡ് ഷോപ്പില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു. ജിദ്ദയിലെ സാമൂഹിക പ്രവര്‍ത്തകന്‍ നൗഷാദ് മമ്പാടിന്റെ സഹോദരിയുടെ മകളുടെ ഭര്‍ത്താവാണ്. പിതാവ് പരേതനായ അബ്ദുറഹ്മാന്‍, മാതാവ് ഫാത്വിമ, ഭാര്യ: നിഷാന, മക്കള്‍: ശബാന്‍ (ആറ്), ഹയ (4 മാസം). നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ ഖബറടക്കുമെന്ന് നൗഷാദ് മമ്പാട് അറിയിച്ചു.




Next Story

RELATED STORIES

Share it