- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രകൃതി സൗഹൃദ വികസന പദ്ധതികളുമായി പെരുംതോട്-വലിയതോട്-ബ്ലാങ്ങാച്ചാല്‍ പദ്ധതി
തൃശൂര്‍: സംസ്ഥാനത്ത് കയര്‍ ഭൂവസ്ത്രം വിരിച്ചു സംരക്ഷിച്ച ഏറ്റവും വലിയ തോടായ 'പെരുംതോട് വലിയതോട്' നവീകരണ പദ്ധതി കൂടുതല്‍ വിപുലമാക്കുന്നു. പദ്ധതിയിലേക്ക് ബ്ലാങ്ങാച്ചാല്‍ തോടിനേയും ഉള്‍പ്പെടുത്തി ജനപങ്കാളിത്തത്തോടെ വീണ്ടും നവീകരണത്തിന് ഒരുങ്ങുകയാണ്. ഇ ടി ടൈസണ്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ മതിലകം ബ്ലോക്ക് പഞ്ചായത്തില്‍ ഓണ്‍ലൈനായി വിളിച്ച് ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.
മതിലകം ബ്ലോക്ക് പഞ്ചായത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകള്‍, ജില്ലാ മണ്ണ് സംരക്ഷണ വകുപ്പ്, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി, കുടുംബശ്രീ, ജലസേചനവകുപ്പ്, വാട്ടര്‍ അതോറിറ്റി, ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ്, കൃഷിവകുപ്പ്, കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍, വിവിധ ക്ലബ്ബുകള്‍ തുടങ്ങി ഈ പദ്ധതിയുമായി സഹകരിക്കുന്ന മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പെരുംതോട് വലിയതോടും ബ്ലാങ്ങാച്ചാല്‍ തോടും മതിലകം ബ്ലോക്ക് പഞ്ചായത്തിലെ മറ്റു പ്രധാന തോടുകളും കൈവഴികളും ഉള്‍പ്പെടുത്തിയാണ് പുതിയ നവീകരണ പദ്ധതി രൂപീകരിക്കുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടും വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് ഫണ്ടുകളും ഉപയോഗപ്പെടുത്തും.
പെരുംതോട് വലിയതോടിന്റെ മൂന്നാംഘട്ട നവീകരണ പ്രവൃത്തികള്‍ക്കായി കഴിഞ്ഞ ഫെബ്രുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ഒന്നര കോടി രൂപയാണ് അനുവദിച്ചത്. കയ്പമംഗലം മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തിലൂടെ കടന്ന് പോകുന്ന പെരുംതോട് സമീപ പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാനും, ഭൂഗര്‍ഭജലം നിലനിര്‍ത്താനും പ്രധാന പങ്ക് വഹിക്കുന്നതാണ്.
പുല്‍ക്കാടുകള്‍, മാലിന്യങ്ങള്‍ എന്നിവ നിറഞ്ഞ് മലിനമായിരുന്ന പെരുംതോട് രണ്ട് വര്‍ഷം മുമ്പാണ് ശുചിയാക്കിയത്.
ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ ചെയര്‍മാനായും മുന്‍ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ അബീദലി ജനറല്‍ കണ്‍വീനറായും അഞ്ച് പഞ്ചായത്തിലെ പ്രസിഡന്റുമാര്‍ കണ്‍വീനര്‍മാരായും രൂപീകരിച്ച സമിതിയുടെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളും അതത് പ്രദേശത്തെ ബഹുജന സംഘടനകളും ക്ലബ് പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും സംയുക്തമായാണ് പെരുംതോട് വലിയ തോടിന് പുതുജീവന്‍ നല്‍കിയത്.
തോട്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ഇരുകരകളും വൃത്തിയാക്കി കയര്‍ ഭൂവസ്ത്രം വിരിച്ച് മനോഹരമാക്കിയാണ് ഒന്നാംഘട്ട നവീകരണം പൂര്‍ത്തിയാക്കിയത്.കയര്‍ഭൂവസ്ത്രം പുതച്ച് സുന്ദരിയായി മാറിയ പെരുംതോടിന്റെ കഥ ഡോക്യുമെന്ററിയാവുകയുംകേരളത്തിലെ തന്നെ ഏറ്റവും വലിയ കയര്‍ ഭൂവസ്ത്രം അണിഞ്ഞ പദ്ധതിയാണെന്ന് മുന്‍മന്ത്രി തോമസ് ഐസക്ക് സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു.
മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, ജില്ലാമണ്ണ് സംരക്ഷണ ഓഫീസര്‍ മായ, ജില്ലാ പഞ്ചായത്ത് അംഗം കെ എസ് ജയ, തഹസില്‍ദാര്‍ കെ രേവ, മതിലകം എ ഡി എ അനില മാധവ്, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഹാരിസ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.