Latest News

നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നതിന് ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വിലക്ക്

ജോലി സമയത്ത് ജീവനക്കാര്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും മലയാളത്തില്‍ സംസാരിച്ചാല്‍ ശിക്ഷനടപടി നേരിടേണ്ടിവരുമെന്നും സര്‍ക്കുലറില്‍ പറയുന്നു

നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നതിന് ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വിലക്ക്
X

ന്യൂഡല്‍ഹി: നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രി. ജി.ബി പന്ത് ആശുപത്രി അധികൃതരാണ് മലയാളത്തിന് വിലക്കേര്‍പ്പെടുത്തി സര്‍ക്കുലര്‍ ഇറക്കിയത്.

ജോലി സമയത്ത് നഴ്‌സിങ് ജീവനക്കാര്‍ തമ്മില്‍ മലയാളം സംസാരിക്കുന്നത് രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നതിന്റെ പേരിലാണ് ആശുപത്രി അധികൃതര്‍ മലയാളം പറയുന്നത് വിലക്കിയത്. ജോലി സമയത്ത് ജീവനക്കാര്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും മലയാളത്തില്‍ സംസാരിച്ചാല്‍ ശിക്ഷനടപടി നേരിടേണ്ടിവരുമെന്നും സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍ ആശുപത്രിയില്‍ മലയാളത്തിന് മാത്രമാണ് വിലക്ക് എന്നും പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മിസോറം എന്നിവിടങ്ങളില്‍ നിന്നുള്ള നഴ്‌സുമാര്‍ അവരുടെ ഭാഷയില്‍ സംസാരിക്കുന്നതിന് വിലക്കില്ല എന്നും മലയാളി നഴ്‌സുമാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it