Latest News

അന്യായമായി വര്‍ധിപ്പിച്ച പാചക വാതക വില പിന്‍വലിക്കുക: റോയ് അറയ്ക്കല്‍

അന്യായമായി വര്‍ധിപ്പിച്ച പാചക വാതക വില പിന്‍വലിക്കുക: റോയ് അറയ്ക്കല്‍
X

തിരുവനന്തപുരം: അന്യായമായി വര്‍ധിപ്പിച്ച പാചക വാതക വില പിന്‍വലിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ഇന്ധന വില വര്‍ധന അടിച്ചേല്‍പ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അവര്‍ നടപ്പാക്കി വരുന്ന ജനവിരുദ്ധതയുടെ തുടര്‍ച്ചയാണ്. ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. സബ്‌സിഡി അക്കൗണ്ടില്‍ തരാമെന്നു പറഞ്ഞ് കബളിപ്പിച്ചതും ബിജെപി സര്‍ക്കാരാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഗണ്യമായി കുറഞ്ഞപ്പോള്‍ അതിന്റെ ആനുകുല്യം ജനങ്ങള്‍ക്ക് ലഭിക്കാതിരിക്കാന്‍ എക്‌സൈസ് തീരുവയും വര്‍ധിപ്പിച്ചിരിക്കുകയാണ്. ഒരു വശത്ത് വംശീയ ഭീകരനിയമങ്ങള്‍ ചുട്ടെടുത്തും മറുവശത്ത് സാമ്പത്തിക ഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചും ഭരണകൂട ഭീകരത തുടരുകയാണ് കേന്ദ്ര ബിജെപി സര്‍ക്കാര്‍. ഓഹരി വിപണിയിലെ വലിയ ഇടിവും രൂപയുടെ മൂല്യത്തിലുണ്ടായ കുറവും പണപ്പെരുപ്പവുമെല്ലാം രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല് തകര്‍ക്കും. ഈ പ്രതിസന്ധി പരിഹരിക്കാന്‍ ക്രിയാത്മക നടപടി സ്വീകരിക്കാന്‍ തയ്യാറാവാത്ത സര്‍ക്കാരാണ് സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കി ഇന്ധന വില വര്‍ധിപ്പിച്ചിരിക്കുന്നത്. ജനവിരുദ്ധ കേന്ദ്ര ദുര്‍ഭരണത്തിനെതിരേ പൗരസമൂഹം തെരുവിലിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുകയായെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it