Latest News

ഇന്ത്യന്‍ മഹാസമുദ്രത്തിലെ സൈനികത്താവളത്തില്‍ ആറ് ബി2 ബോംബറുകള്‍ എത്തിച്ച് യുഎസ്

ഇന്ത്യന്‍ മഹാസമുദ്രത്തിലെ സൈനികത്താവളത്തില്‍ ആറ് ബി2 ബോംബറുകള്‍ എത്തിച്ച് യുഎസ്
X

വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ ഇസ്രായേലിന്റെ താല്‍പര്യങ്ങളും യുഎസിന്റെ വാണിജ്യ താല്‍പര്യങ്ങളും സംരക്ഷിക്കാന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആറ് ബി-2 ബോംബറുകള്‍ വിന്യസിച്ച് യുഎസ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ യുകെയും-യുഎസും കൈയ്യടക്കി വച്ചിരിക്കുന്ന ഡിയോഗോ ഗാര്‍ഷ്യ ദ്വീപിലെ ക്യാംപ് തണ്ടര്‍ബേയില്‍ എത്തിയ ബോംബറുകളുടെ ചിത്രങ്ങള്‍ പുറത്തുവന്നു.

നിലവില്‍ 21 ബി-2 സ്റ്റെല്‍ത്ത് ബോംബറുകളാണ് യുഎസിനുള്ളത്. അതില്‍ ആറെണ്ണത്തെയാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എത്തിച്ചിരിക്കുന്നത്. 15 കിലോമീറ്റര്‍ ഉയരത്തില്‍ പറക്കുന്ന ഈ വിമാനങ്ങളില്‍ ഭൂഗര്‍ഭ അറകള്‍ തുരന്ന് തകര്‍ക്കാന്‍ കഴിയുന്ന ബോംബുകളുമുണ്ട്.

ഇതിന് പുറമെ മൂന്നു വിമാനവാഹിനിക്കപ്പലുകളും എത്തിയിട്ടുണ്ട്. രണ്ടെണ്ണത്തെ ഇന്ത്യന്‍ മഹാസമുദ്രത്തിലും ഒരെണ്ണത്തിനെ സൗത്ത് ചൈന സമുദ്രത്തിന്റെ സമീപവുമാണ് വിന്യസിച്ചിരിക്കുന്നത്. യുഎസ്എസ് ഹാരി എസ് ട്രൂമാന്‍ എന്ന പടക്കപ്പല്‍ അറബിക്കടലിലും യുഎസ്എസ് കാള്‍ വിന്‍സണ്‍ എന്ന കപ്പല്‍ പശ്ചിമേഷ്യയിലും യുഎസ്എസ് നിമിറ്റ്‌സ് എന്ന പടക്കപ്പല്‍ സൗത്ത് ചൈന കടലിന് സമീപവുമുണ്ട്. ഇറാനെയും യെമനെയും ആക്രമിക്കാനാണ് ഇവയെന്നാണ് സൂചന. യെമനില്‍ യുഎസ് നടത്തിയ ആറായിരത്തില്‍ അധികം വ്യോമാക്രമണങ്ങളില്‍ ഇതുവരെ 172 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

1999ലെ കൊസോവോ യുദ്ധത്തിലും അഫ്ഗാനിസ്ഥാന്‍, ഇറാഖ്, ലിബിയ, യെമന്‍ എന്നീ രാജ്യങ്ങളിലെ അധിനിവേശത്തിലും യുഎസ് ബി-2 ബോംബറുകള്‍ ഉപയോഗിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it