Kerala

കൊവിഡ്: ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ചെല്ലാനത്ത് റാപിഡ് റെസ്‌പോണ്‌സ് ടീമിനെ നിയോഗിക്കും

വില്ലേജ് ഓഫീസര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, പോലിസ് തുടങ്ങിയവര്‍ ടീമിന്റെ ഭാഗമാകും. കൂടാതെ പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും കൊവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കണമെന്ന് കലക്ടര്‍ നിര്‍ദേശം നല്‍കി. അധ്യാപകര്‍, വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമാകും. പഞ്ചായത്തിലുള്ളവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചു കിലോ ഗ്രാം അരിയുടെ വിതരണം നാളെ ആരംഭിക്കും

കൊവിഡ്: ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ചെല്ലാനത്ത് റാപിഡ് റെസ്‌പോണ്‌സ് ടീമിനെ നിയോഗിക്കും
X

കൊച്ചി: ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച എറണാകുളത്തെ ചെല്ലാനം പഞ്ചായത്തില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ റാപിഡ് റെസ്‌പോണ്‍സ് ടീമിനെ നിയോഗിക്കാന്‍ കലക്ടര്‍ എസ് സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വീഡിയോ കോണ്‍ഫെറെന്‍സില്‍ തീരുമാനമായി. വില്ലേജ് ഓഫീസര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, പോലിസ് തുടങ്ങിയവര്‍ ടീമിന്റെ ഭാഗമാകും. കൂടാതെ പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും കൊവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കണമെന്ന് കലക്ടര്‍ നിര്‍ദേശം നല്‍കി. അധ്യാപകര്‍, വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമാകും.

പഞ്ചായത്തിലുള്ളവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചു കിലോ ഗ്രാം അരിയുടെ വിതരണം നാളെ ആരംഭിക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് റേഷന്‍ എത്തിച്ചു നല്‍കാന്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിക്കും. പ്രദേശത്തെ ആരോഗ്യ കാര്യങ്ങള്‍ക്കായി പ്രത്യേക മൊബൈല്‍ ടീമിനെ നിയോഗിക്കും. മരുന്നുകള്‍ ആവശ്യമുള്ളവര്‍ ടെലി മെഡിസിന്‍ സംവിധാനവുമായി ബന്ധപ്പെട്ടാല്‍ മരുന്നുകള്‍ എത്തിച്ചു നല്‍കാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മന്ത്രി വി എസ് സുനില്‍കുമാര്‍, എം പി ഹൈബി ഈഡന്‍, എം എല്‍ എ മാരായ ജോണ്‍ ഫെര്‍ണാണ്ടസ്, കെ ജെ മാക്‌സി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫെറെന്‍സില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it