- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗദിയില്‍ മരിച്ച ആന്ധ്ര സ്വദേശിയുടെ മയ്യിത്ത് ഖബറടക്കി
BY BSR2 Jun 2021 9:26 AM GMT
X
BSR2 Jun 2021 9:26 AM GMT
ജിസാന്‍: സൗദി അറേബ്യയിലെ സാംതയിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ട ആന്ധ്രാപ്രദേശ് സ്വദേശി ഷെയ്ഖ് അഹമ്മദ് ബാഷ(63)യുടെ മയ്യിത്ത് ഖബറടക്കി. സാംതയിലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരാണ് കബറടക്കവുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കിയത്. 25 വര്‍ഷമായി സാംതയില്‍ തയ്യല്‍ ജോലി ചെയ്ത് വരികയായിരുന്ന അഹമ്മദ് ബാഷയെ റമദാന്‍ അഞ്ചിന് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഖബറടക്കം തിങ്കളാഴ്ച സാംതയിലെ മഖ്ബറയില്‍ നടന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം സാംത ബ്രാഞ്ച് ഭാരവാഹികളായ റഷീദ് വേങ്ങര, നാട്ടുകാരനായ സയ്ദ് റിയാജുദ്ദിന്‍ എന്നിവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ഭാര്യ: ഷെയ്ഖ് ജാഹിദുന്നിസ. മക്കള്‍: ഷെയ്ഖ് സകരിയ്യ, ഷെയ്ഖ് സയ്യദ് അലി.
Body of an Andhra native, died in Saudi Arabia, buried
Next Story