Football

ബുണ്ടസയില്‍ ഭീമന്‍ ജയങ്ങളുമായി ബയേണ്‍, ഡോര്‍ട്ട്മുണ്ട്, ലെപ്‌സിഗ്

മല്‍സരത്തില്‍ മാര്‍ക്കോ റൂയിസ് ഇരട്ട ഗോളുകളും ഹാട്രിക്ക് അസിസ്റ്റും നേടി.

ബുണ്ടസയില്‍ ഭീമന്‍ ജയങ്ങളുമായി ബയേണ്‍, ഡോര്‍ട്ട്മുണ്ട്, ലെപ്‌സിഗ്
X


ബെര്‍ലിന്‍: ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ വമ്പന്‍ ജയം നേടി ബയേണ്‍ മ്യുണിക്ക്, ബോറൂസിയാ ഡോര്‍ട്ട്മുണ്ട്, ആര്‍ ബി ലെപ്‌സിഗ്. അവസാന സ്ഥാനക്കാരായ ഫുര്‍ത്തിനെതിരേ 4-1ന്റെ ജയമാണ് ബയേണ്‍ നേടിയത്.മല്‍സരത്തില്‍ റോബര്‍ട്ടോ ലെവന്‍ഡോസ്‌കി ഇരട്ട ഗോള്‍ നേടി. മറ്റൊരു മല്‍സരത്തില്‍ ബോറൂസിയാ ഡോര്‍ട്ട്മുണ്ട് എതിരില്ലാത്ത ആറ് ഗോളിന് ബോറൂസിയാ മോകെന്‍ഗ്ലാഡ്ബാച്ചിനെ പരാജയപ്പെടുത്തി. മല്‍സരത്തില്‍ മാര്‍ക്കോ റൂയിസ് ഇരട്ട ഗോളുകളും ഹാട്രിക്ക് അസിസ്റ്റും നേടി. ആറ് പോയിന്റ് വ്യത്യാസത്തിലാണ് ഡോര്‍ട്ട്മുണ്ട് ലീഗില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. മറ്റൊരു മല്‍സരത്തില്‍ ആര്‍ബി ലെപ്‌സിഗ് ഹെര്‍ത്താ ബെര്‍ലിനെ 6-1ന് വീഴ്ത്തി ടോപ് ഫോറില്‍ കയറി.




Next Story

RELATED STORIES

Share it