Football

കെപിഎല്‍: ബ്ലാസ്‌റ്റേഴ്‌സിനെതിരേ ഗോകുലത്തിന് ജയം

കേരളാ ബ്ലാസ്‌റ്റേഴ്‌സിനെതിരേയാണ് ഗോകുലത്തിന്റെ ജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മുന്‍ ചാംപ്യന്‍മാര്‍ ബ്ലാസ്‌റ്റേഴ്‌സിന് മുക്കിയത്.

കെപിഎല്‍: ബ്ലാസ്‌റ്റേഴ്‌സിനെതിരേ ഗോകുലത്തിന് ജയം
X

കോഴിക്കോട്: കേരളാ പ്രീമിയര്‍ ലീഗിലെ ആദ്യ മല്‍സരത്തില്‍ ഗോകുലം എഫ്‌സിക്ക് ജയം. കേരളാ ബ്ലാസ്‌റ്റേഴ്‌സിനെതിരേയാണ് ഗോകുലത്തിന്റെ ജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മുന്‍ ചാംപ്യന്‍മാര്‍ ബ്ലാസ്‌റ്റേഴ്‌സിന് മുക്കിയത്. കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഇരു ക്ലബ്ബുകളും റിസര്‍വ് ടീമിനെയാണ് ഇറക്കിയത്. രണ്ടാം പകുതിയിലെ സെല്‍ഫ് ഗോളാണ് ഗോകുലത്തിന് ജയം നല്‍കിയത്. ഗോകുലം താരം ബ്യൂടിന്‍ തൊടുത്ത ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് താരം ലെന്മിന്‍ലുഗ ദുംഗലിന്റെ കാലില്‍ തട്ടി വലയില്‍ കയറുകയായിരുന്നു.

Next Story

RELATED STORIES

Share it