Big stories

ഇറാഖിലെ യുഎസ് എംബസിക്ക് നേരെ വീണ്ടും റോക്കറ്റ് ആക്രമണം

ഇറാഖിലെ യുഎസ് എംബസിക്ക് നേരെ വീണ്ടും റോക്കറ്റ് ആക്രമണം
X

ബഗ് ദാദ്: ഇറാഖിലെ അമേരിക്കന്‍ എംബസിക്ക് നേരെ വീണ്ടും റോക്കറ്റ് ആക്രമണം. ശനിയാഴ്ച രാത്രിയാണ് ബഗ്ദാദിലെ ഗ്രീന്‍ സോണില്‍ സ്ഥിതി ചെയ്യുന്ന എംബസിക്ക് നേരെ റോക്കറ്റ് ആക്രമണമുണ്ടായത്. എന്നാല്‍ ആക്രമണം വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തതിനാല്‍ നാശനഷ്ടങ്ങളുണ്ടായില്ല. ആക്രമണത്തിനു പിന്നാലെ എംബസിയിലെ കിഴക്കന്‍ കവാടത്തിലൂടെയുള്ള പ്രവേശനം വിലക്കി.

ഇറാഖിലെ അമേരിക്കന്‍ എംബസിക്കും മറ്റ് സൈനിക കേന്ദ്രങ്ങള്‍ക്കും നേരെ ഈയിടെയായി നിരവധി റോക്കറ്റ് ആക്രമണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. ജൂണ്‍ മാസത്തില്‍ മാത്രം ആറു തവണ റോക്കറ്റ് ആക്രമണമുണ്ടായി. യുഎസ് സേനാ കേന്ദ്രത്തിനും രാജ്യാന്തര വിമാനത്താവളത്തിനും നേരെ റോക്കറ്റ് ആക്രമണം നടത്തുന്നുവെന്ന് സംശയിക്കുന്ന ആഭ്യന്തര സായുധ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ രണ്ടാഴ്ച മുമ്പ് സേന പരിശോധന നടത്തിയിരുന്നു. ഇറാന്‍ പിന്തുണയുള്ള സായുധ സംഘങ്ങളുടെ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയതെന്നായിരുന്നു വിശദീകരണം. ഇപ്പോഴത്തെ ആക്രമണത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമായിട്ടില്ല.

Air defenses respond to rocket attack on US Embassy in Baghdad


Next Story

RELATED STORIES

Share it