Sub Lead

മക്‌ഡൊണാള്‍ഡ്‌സിലെ ബര്‍ഗറില്‍ ഇ-കോളി ബാക്ടീരിയ; അന്വേഷണം ആരംഭിച്ചു

പ്രശ്‌നം കണ്ടെത്തിയ ഷോപ്പുകളിലെ മെനുവില്‍ നിന്ന് ഇത്തരം ബര്‍ഗറുകള്‍ നീക്കം ചെയ്തു

മക്‌ഡൊണാള്‍ഡ്‌സിലെ ബര്‍ഗറില്‍ ഇ-കോളി ബാക്ടീരിയ; അന്വേഷണം ആരംഭിച്ചു
X

വാഷിങ്ടണ്‍: ആഗോള ഫുഡ് ബ്രാന്‍ഡായ മക്‌ഡൊണാള്‍ഡ്‌സിന്റെ ബര്‍ഗറില്‍ ഇ-കോളി ബാക്ടീരിയയെ കണ്ടെത്തി. ബര്‍ഗര്‍ കഴിച്ച ഒരാള്‍ മരിച്ചെന്നും നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അമേരിക്കയില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍ പറയുന്നു. അമേരിക്കയിലെ കൊളറാഡോ, അയോവ, കന്‍സാസ്, മിസോറി, മൊണ്ടാന, നെബ്രാസ്‌ക, ഒറിഗോണ്‍, യൂട്ടാ, വിസ്‌കോണ്‍സിന്‍, വ്യോമിംഗ് തുടങ്ങിയ പ്രദേശങ്ങളിലെ ഷോപ്പുകളില്‍ തയ്യാറാക്കിയ ബര്‍ഗറുകളിലാണ് ബാക്ടീരിയയെ കണ്ടെത്തിയിരിക്കുന്നത്.

പ്രശ്‌നം കണ്ടെത്തിയ ഷോപ്പുകളിലെ മെനുവില്‍ നിന്ന് ഇത്തരം ബര്‍ഗറുകള്‍ നീക്കം ചെയ്‌തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മക്‌ഡൊണാള്‍ഡ്‌സ് പ്രതികരിച്ചു. സെപ്റ്റംബര്‍ 27 നും ഒക്ടോബര്‍ 11 നും ഇടയിലാണ് അണുബാധകള്‍ കണ്ടെത്തിയത്.

Next Story

RELATED STORIES

Share it