- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാമനവമി ദിനത്തിലെ സംഘ്പരിവാര്‍ കലാപം;ഖാര്‍ഗോണില്‍ ആദ്യ മരണം സ്ഥിരീകരിച്ചു
ആക്രമം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ്, 28 കാരനായ ഇബ്രിസ് ഖാന്റെ മൃതദേഹം തിരിച്ചറിഞ്ഞത്
ഖാര്‍ഗോണ്‍:രാമ നവമി ആഘോഷത്തിന്റെ മറവില്‍ സംഘ്പരിവാര്‍ കലാപം അഴിച്ച് വിട്ട ഖാര്‍ഗോണില്‍ ആദ്യ മരണം സ്ഥിരീകരിച്ചതായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര.ആക്രമം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ്, 28 കാരനായ ഇബ്രിസ് ഖാന്റെ മൃതദേഹം തിരിച്ചറിഞ്ഞത്.ഇയാളുടെ മൃതദേഹം ഇന്‍ഡോറിലെ കുടുംബത്തിന് കൈമാറിയതായി നരോത്തം മിശ്ര അറിയിച്ചു.
ഏപ്രില്‍ 10 ന് നടന്ന രാമനവമി ഘോഷയാത്രയ്ക്കിടെയുണ്ടായ ആക്രമത്തില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു.എന്നാല്‍, മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താന്‍ കഴിയാതിരുന്നതിനാല്‍ എട്ട് ദിവസത്തോളം ഇന്‍ഡോറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
ഏപ്രില്‍ 14 ന് ഇബ്രിസ് ഖാനെ കാണാനില്ലെന്ന് കാട്ടി കുടുംബം പോലിസില്‍ പരാതി നല്‍കി.ഏപ്രില്‍ 10 മുതലാണ് ഇയാളെ കാണാതായതെന്ന് കുടുംബം പരാതിയില്‍ പറഞ്ഞു.പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് അന്വേഷണം നടത്തിയിരുന്നു.കണ്ടെടുത്ത മൃതദേഹം ഇബ്രിസ് ഖാന്റേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞതായി പോലിസ് പറഞ്ഞു.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 302 പ്രകാരം കേസെടുത്തതായി നരോത്തം മിശ്ര പറഞ്ഞു.
രാമനവമിയുടെ മറവില്‍ രാജ്യവ്യാപകമായി സംഘപരിവാറിന്റെ നേതൃത്വത്തില്‍ വന്‍ കലാപമാണ് അഴിച്ച് വിട്ടത്.മുസ്‌ലിംകളുടെ പള്ളികള്‍, വീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍, വാഹനങ്ങള്‍, സ്വത്തുകള്‍ എന്നിവ തിരഞ്ഞ് പിടിച്ച് അക്രമിക്കുകയാണ് സംഘ്പരിവാര്‍ ചെയ്തത്.അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 44 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 148 പേരെ കസ്റ്റഡിയിലെടുത്തതായും വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
RELATED STORIES
നിലമ്പൂരില്‍ വീണ്ടും ജീവനെടുത്ത് കാട്ടാന; മരിച്ചത് ഉച്ചനഗര് കോളനിയിലെ ...
15 Jan 2025 7:57 AM GMTകാട്ടുതീ; ഓസ്കര് അവാര്‍ഡ്ദാനച്ചടങ്ങ് റദ്ദാക്കിയേക്കും
15 Jan 2025 7:37 AM GMTആലപ്പുഴയില്‍ അസാധാരണ രൂപ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞ് അതീവ...
15 Jan 2025 7:35 AM GMTഅരവിന്ദ് കെജ് രിവാളിന് ഖലിസ്ഥാന്‍ അനുകൂലികളുടെ ഭീഷണിയെന്ന്...
15 Jan 2025 7:17 AM GMTഅഴിമതി ആരോപണം; ഷെയ്ഖ് ഹസീനയുടെ മരുമകള്‍ ബ്രിട്ടീഷ് മന്ത്രിസ്ഥാനം...
15 Jan 2025 7:05 AM GMTകല്ലറ അനുയോജ്യമായ സമയത്ത് പൊളിക്കും: ജില്ലാ കലക്ടര്‍
15 Jan 2025 6:31 AM GMT