- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരള ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ട് കൊച്ചിയില്‍ തുടരും
കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബിന്റെ ഹോം ഗ്രൗണ്ട് കൊച്ചിയില്‍ നിന്നും കോഴിക്കോട്ടേക്ക് മാറുന്നതായി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട് പൂര്‍ണമായും കോഴിക്കോട്ടേക്ക് മാറുന്നില്ലെന്നും, കൊച്ചിയില്‍ തന്നെ തുടരുമെന്നും ക്ലബ്ബ് മാനേജ്മെന്റ് വ്യക്തമാക്കി.
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ട് കൊച്ചിയില്‍ തന്നെ തുടരും. കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബിന്റെ ഹോം ഗ്രൗണ്ട് കൊച്ചിയില്‍ നിന്നും കോഴിക്കോട്ടേക്ക് മാറുന്നതായി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട് പൂര്‍ണമായും കോഴിക്കോട്ടേക്ക് മാറുന്നില്ലെന്നും, കൊച്ചിയില്‍ തന്നെ തുടരുമെന്നും ക്ലബ്ബ് മാനേജ്മെന്റ് വ്യക്തമാക്കി. കേരള ബ്ലാസ്റ്റേഴ്സ് കേരളത്തിന്റെ സ്വന്തം ക്ലബ്ബും ഫുട്ബോള്‍ വികാരവുമാണ്. കേരളത്തിനകത്ത് മാത്രമല്ല ആഗോളതലത്തില്‍ ദശലക്ഷക്കണക്കിന് ആരാധകരാണ് ക്ലബ്ബിനെ പിന്തുണക്കുന്നതെന്ന് മാനേജ്മെന്റ് പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി എപ്പോഴും ആരാധകരോട് ചേര്‍ന്ന് നില്ക്കാന് ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ കേരളമാകമാനമുള്ള ആരാധകര്‍ക്ക് ബ്ലാസ്റ്റേഴ്സിന്റെ മല്‍സരങ്ങള്‍ വീക്ഷിക്കുന്നതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുവാനും, അതിനോടൊപ്പം കേരളത്തിന്റെ മനസിലെ ഫുട്ബാള്‍ എന്ന വികാരത്തെ കൂടുതല്‍ തീവ്രമായി വ്യാപിപ്പിക്കുന്നതിനും ക്ലബ് ആഗ്രഹിക്കുന്നു. അതിനായി സംസ്ഥാനത്തെ ഇത്തരത്തില്‍ സൗകര്യങ്ങളുള്ള മൈതാനങ്ങള്‍ കണ്ടെത്താനും, അവയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനുമുള്ള പരിശ്രമങ്ങള്‍ കേരള ബ്ലാസ്റ്റേഴ്സ് തുടരുകതന്നെ ചെയ്യുമെന്നും ക്ലബ്ബ് മാനേജ്മെന്റ് അറിയിച്ചു.
കേരളത്തില്‍ വളര്‍ന്നുവരുന്ന മികച്ച കഴിവുകളുള്ള കളിക്കാരെ പ്രാഫഷണല്‍ ഫുട്ബോളര്‍മാരായി' വളര്‍ത്തിയെടുക്കുവാനും, അവരെ രാജ്യാന്തര മല്‍സരങ്ങളില്‍ നമ്മുടെ സംസ്ഥാനത്തെയും, രാജ്യത്തെയും പ്രതിനിധീകരിക്കാന്‍ കഴിവുറ്റവരാക്കി മാറ്റിക്കൊണ്ട് കേരളത്തിന്റെ ഫുട്ബോള്‍ യശസ്സ് ലോകനിലവാരത്തില്‍ ഉയര്‍ത്തുന്നതിനും ബ്ലാസ്റ്റേഴ്സ് പരിശ്രമിക്കുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.കേരളത്തിലെ ഫുട്ബോള്‍ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, ഒരു പ്രത്യേക പ്രദേശത്തിന്റെ പേരില്‍ മാത്രമല്ല കേരളത്തിന്റെ ക്ലബ്ബായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും ക്ലബ്ബ് മാനേജ്മെന്റ് വ്യക്തമാക്കി.
RELATED STORIES
കാനഡയില്‍ കാലുകുത്തിയാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ്...
22 Nov 2024 9:46 AM GMTആറ് ഫലസ്തീനിയൻ തടവുകാരെ വിട്ടയച്ച് ഇസ്രായേൽ സൈന്യം
20 Nov 2024 11:30 AM GMTജി20 ഉച്ചകോടിക്കിടെ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച...
19 Nov 2024 8:32 AM GMTറോമന്‍ കാലത്തെ റോഡ് തപ്പി പിതാവും മകനും; കിട്ടിയതോ?
19 Nov 2024 7:01 AM GMT'നെതന്യാഹു സീരിയൽ കില്ലർ': നെസറ്റ് അംഗം അയ്മൻ ഔദ
19 Nov 2024 4:53 AM GMTഈ വൈറല്‍ പഴത്തിന് വില എട്ടരക്കോടി !!!
18 Nov 2024 5:39 AM GMT