Feature

ചാംപ്യന്‍സ് ലീഗ്; ക്ലാസ്സിക്ക് തിരിച്ചുവരവിനായി ബാഴ്‌സ ഇന്ന് പിഎസ്ജിക്കെതിരേ

കിലിയന്‍ എംബാപ്പെയുടെ ഹാട്രിക്കാണ് കഴിഞ്ഞ മല്‍സരത്തില്‍ പിഎസ്ജിക്ക് തുണയായത്.

ചാംപ്യന്‍സ് ലീഗ്; ക്ലാസ്സിക്ക് തിരിച്ചുവരവിനായി ബാഴ്‌സ ഇന്ന് പിഎസ്ജിക്കെതിരേ
X


പാരിസ്: 2017 ചാംപ്യന്‍സ് ലീഗിലെ ബാഴ്‌സലോണയുടെ ക്ലാസ്സിക്ക് തിരിച്ചുവരവ് ഫുട്്‌ബോള്‍ പ്രേമികള്‍ മറന്ന് കാണില്ല. പ്രീക്വാര്‍ട്ടറില്‍ ആദ്യപാദത്തില്‍ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെട്ട ബാഴ്‌സലോണ രണ്ടാം പാദത്തില്‍ ജയിച്ചത് 6-1നാണ്. ഈ തിരിച്ചുവരവ് പ്രതീക്ഷിച്ചാണ് കറ്റാലന്‍സ് ഇന്ന് പാരിസില്‍ പിഎസ്ജിക്കെതിരേ ഇറങ്ങുന്നത്. ആദ്യപാദത്തില്‍ പിഎസ്ജിയോട് 4-1ന് തോറ്റ ബാഴ്‌സയ്ക്ക് ഇന്ന് നാലില്‍ കൂടുതല്‍ ഗോളുകള്‍ തിരിച്ചടിയ്‌ക്കേണ്ടതുണ്ട്. കൂടാതെ ഇന്ന് പിഎസ്ജി അടിക്കുന്ന ഓരോ ഗോളും തിരിച്ചടിക്കണം.


2017ലെ ബാഴ്‌സയല്ല 2021ലെ ബാഴ്‌സ.ലൂയിസ് സുവാരസ്, മെസ്സി, നെയ്മര്‍, റോബര്‍ട്ടോ എന്നിവരിലൂടെയായിരുന്നു ബാഴ്‌സയുടെ അന്നത്തെ ഗോള്‍ വേട്ട. മെസ്സിയെന്ന ഒറ്റയാനില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ബാഴ്‌സയുടെ ഇന്നത്തെ വരവ്. അന്റോണിയോ ഗ്രീസ്മാനും ഉസ്മാനെ ഡെംബലേയും ഫോമിലേക്കുയര്‍ന്നാല്‍ ബാഴ്‌സയ്ക്കും പ്രതീക്ഷയുണ്ട്. മറുവശത്ത് നെയ്മറും മോയിസ് കീനുമില്ലെങ്കിലും പിഎസ്ജി നിരയില്‍ വന്‍ താരനിരതന്നെയുണ്ട്. കിലിയന്‍ എംബാപ്പെയുടെ ഹാട്രിക്കാണ് കഴിഞ്ഞ മല്‍സരത്തില്‍ പിഎസ്ജിക്ക് തുണയായത്. നെയ്മര്‍ ഇല്ലാതെയാണ് ആദ്യപാദത്തില്‍ സ്‌പെയിനില്‍ പിഎസ്ജി നാല് ഗോളിന്റെ ജയം നേടിയത്. സൂപ്പര്‍ താരങ്ങളായ ഡി മരിയയും ഇക്കാര്‍ഡിയും ഇന്ന് ടീമിനൊപ്പം ചേരുന്നതും പിഎസ്ജിക്ക് മുതല്‍കൂട്ടാവും. മല്‍സരത്തിലെ വിജയസാധ്യത കോച്ച് പോച്ചീടിനോയുടെ ശിഷ്യന്‍മാര്‍ക്ക് തന്നെയാണ്. റൊണാള്‍ഡ് കോമാന് കീഴില്‍ ഇറങ്ങുന്ന ബാഴ്‌സയ്ക്ക് പിഎസ്ജിക്കെതിരേ ജയിക്കണമെങ്കില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കേണ്ടിവരും. പാരിസില്‍ ഇന്ന് അര്‍ദ്ധരാത്രി 1.30നാണ് മല്‍സരം.




Next Story

RELATED STORIES

Share it